Get Updates
Get notified of breaking news, exclusive insights, and must-see stories!

എജി രാജിവയ്‌ക്കേണ്ടതില്ല

Dandhapani,
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ അഡ്വക്കേറ്റ് ജനറലല്‍ കെപി ദണ്ഡപാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തന്റെ വിവാദ പരാമര്‍ശത്തെ കുറിച്ച് അഡ്വക്കേറ്റ് ജനറലില്‍ വിശദീകരണം നല്‍കിയിരുന്നു. എജി നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

എജിയ്‌ക്കെതിരെ മന്ത്രിമാര്‍ രംഗത്തെത്തിയ കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എജിയുടെ വിശദീകരണം നേരിട്ട് കേള്‍ക്കാതെയാണ് അവര്‍ അഭിപ്രായ പ്രകടനം നടത്തിയതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വലിയ ലക്ഷ്യമാണ് നമ്മുടെ മുന്നിലുളളത്. ചില തെറ്റുകള്‍ വന്നത് വളരെയധികം പര്‍വതീകരിക്കുകയാണ്. അതിന്റെ പ്രതികരണങ്ങള്‍ മറുഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്-മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോടതിയില്‍ വിവാദ പരാമര്‍ശം നടത്തിയ അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണിയെ പറഞ്ഞതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നിലപാടാണ് എജി കോടതിയെ അറിയിച്ചത്. എജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പിഴവില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്നായിരുന്നു എജി ഹൈക്കോടതിയില്‍ പറഞ്ഞത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് വെള്ളം താങ്ങാന്‍ കഴിയുമെന്നും സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുടെ വാദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+