മദ്യം കൊടുത്തില്ല; ജീവനക്കാരെ പൊലീസ് മര്‍ദ്ദിച്ചു
കൊടുങ്ങല്ലൂര്‍: ബാര്‍ ഹോട്ടലിലെ അടച്ചശേഷം മദ്യം വാങ്ങാനെത്തിയ പൊലീസുകാര്‍ മദ്യം നല്‍കാത്തതിന് ജീവനക്കാരെ മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രി പത്തോടെ മേത്തല അരാകുളത്തിനടുത്തുള്ള ഹോട്ടല്‍ പാലസ് ഇന്‍ പാരഡൈസിലാണ് സംഭവം.
പൊലീസുകാരുടെ ക്രൂരമായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഹോട്ടല്‍ ജീവനക്കാരായ ആളൂര്‍ സ്വദേശി രജീഷ് (24), ചേര്‍ത്തല സ്വദേശി അഭിലാഷ് (24) എന്നിവരെ ടികെഎസ് പുരം മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി പത്തിനുശേഷം ഹോട്ടലിലെ കൗണ്ടര്‍ അടച്ചശേഷമാണ് പൊലീസുകാര്‍ എത്തിയതെന്ന് പറയപ്പെടുന്നു. കൗണ്ടര്‍ അടച്ചതിനാല്‍ മദ്യം നല്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞപ്പോഴാണ് തര്‍ക്കവും തുടര്‍ന്ന് മര്‍ദ്ദനവും ഉണ്ടായത്. ഹാട്ടലുടമയുടെ പരാതിയെതുടര്‍ന്ന് സംഭവത്തെ കുറിച്ച് കൊടുങ്ങല്ലൂര്‍ എസ്‌ഐ പി.ആര്‍. ബിജോയ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications