കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്യം മടിച്ചു; പിന്നെ ചാണ്ടി സൈക്കിളില്‍ പറന്നു!

  • By Lakshmi
Google Oneindia Malayalam News

Technopark
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ മുഖ്യമന്ത്രി നടത്തിയ സൈക്കിള്‍ റാലി കൗതുകമുണര്‍ത്തി. അലയന്‍സ് കോണ്‍ഹില്‍ കമ്പനിയുടെ 'വൈ നോട്ട് സൈക്കിള്‍ ഫോര്‍ എ ഗ്രീന്‍ ഇനീഷിയേറ്റീവ്' പരിപാടി ഉത്ഘാടനത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൈക്കിള്‍ ചവിട്ടിയത്. ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന് മുന്നിലായിരുന്നു പരിപാടി ഉത്ഘാടനം.

മുഖ്യമന്ത്രിയുടെ സൈക്കിള്‍ സവാരി കാണാന്‍ ടെക്കികളും മാധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. തേജസ്വിനി കെട്ടിടത്തിന് മുന്നില്‍ നിന്നും തുടങ്ങിയ സവാരി ടാറ്റ എലെക്‌സി കാമ്പസിന് മുന്നിലാണ് സമാപിച്ചത്.

ആദ്യം മടിച്ചു മടിച്ച് സൈക്കിളില്‍ കയറിയ മുഖ്യമന്ത്രി പിന്നീട് ആഞ്ഞുചവിട്ടിത്തുടങ്ങിയപ്പോള്‍ സഹായിക്കാനായി പൊലീസും കൂടെയെത്തി. മുഖ്യന് പിന്നാലെ ടെക്‌നോപാര്‍ക്കിലെ അമ്പതോളം ജീവനക്കാരും സൈക്കിള്‍ ചവിട്ടുന്നുണ്ടായിരുന്നു.

പലപ്പോഴും പഴമയിലേയ്ക്ക് തിരിച്ചുപോകുന്നത് നല്ലശീലങ്ങള്‍ക്കും ആരോഗ്യത്തിനും ഗുണകരമാണെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി സൈക്കിള്‍ ക്ലബ് പദ്ധതി ഉത്ഘാടനം ചെയ്തത്.

ടെക്‌നോപാര്‍ക്കിലേയ്ക്കുള്ള റോഡുകള്‍ വികസിപ്പിക്കാന്‍ അതിവേഗം പദ്ധതി തയ്യാറാക്കിവരികയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ടെക്‌നോപാര്‍ക്കിന്റെ വികസനം കൂടി ലക്ഷ്യമിട്ടാണ് കഴക്കൂട്ടംബാലരാമപുരം മോണോറെയില്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അലയന്‍സ് സഹ സി.ഇ.ഒ അമിത് ഭാസി, ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ മെര്‍വിന്‍ അലക്‌സാണ്ടര്‍, ബിസിനസ് ഡെവലപ്‌മെന്റ് സീനിയര്‍ മാനേജര്‍ എന്‍.വാസുദേവന്‍ തുടങ്ങിയവരും സംസാരിച്ചു.

തിരുവനന്തപുരം നഗരത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത് 'അതി' സൈക്കിള്‍ ക്ലബ്ബിന്റെ മേല്‍നോട്ടത്തിലാണ്. ഇതിനായി 50 സെക്കിളുകളാണ് അലയന്‍സ് നല്‍കിയിരിക്കുന്നത്. പാര്‍ക്കിലെ നാലു സ്ഥലങ്ങളില്‍ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്തിരിക്കും. ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യണം.

English summary
Chief Minister Oommen Chandy inaugurated the ‘Technopark-Allianz Bicycle Club: Why not cycle for a green initiative' at Technopark on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X