Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി പ്രവര്‍ത്തനരീതി മാറ്റണം: ഇപി ജയരാജന്‍

EP Jayarajan
കണ്ണൂര്‍: പാര്‍ട്ടി പ്രവര്‍ത്തനത്തിനു പഴയരീതികള്‍ പോരെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. കമ്പ്യൂട്ടര്‍ പഠനം ഇന്നത്തെക്കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാലഘട്ടത്തിന്റെ ശാസ്ത്രവളര്‍ച്ചയ്ക്ക് അനുസരിച്ച് അറിവ് നേടുകയാണ് വേണ്ടത്. ആധുനിക കാലത്തിന്റെ മുഴുവന്‍ വളര്‍ച്ചയും മനസ്സിലാക്കി മുന്നോട്ടു പോകണം. പാര്‍ട്ടി പ്രവര്‍ത്തനവും അങ്ങനെതന്നെയായിരിക്കണം.

പുതിയ കാലത്ത് പഴയതുപോലെ പ്രവര്‍ത്തിച്ചാല്‍ പോര. കമ്പ്യൂട്ടര്‍ പഠനം ഇപ്പോള്‍ ഏറെ പ്രധാനപ്പെട്ടതാണ്. ജനം നിരക്ഷരരാകാതിരിക്കണമെങ്കില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം കൊടുക്കണം. ഇചതിനായി പഠിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. അതിനു ചെറുപ്പക്കാര്‍ നേതൃത്വം കൊടുക്കണം- ജയരാജന്‍ നിര്‍ദ്ദേശിച്ചു.

പാര്‍ട്ടി ഓഫിസുകളെ ആ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തോട്ടട വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി ഓഫിസായ എന്‍. പവിത്രന്‍ സ്മാരകമന്ദിരം ഉത്ഘാടനം ചെയ്യുകയായിരുന്നു ജയരജാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+