കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം:കുഞ്ഞാലിക്കുട്ടിയെ ഉടന്‍ ചോദ്യം ചെയ്യും

  • By Lakshmi
Google Oneindia Malayalam News

PK Kunjalikutty
തിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ തിരുവനന്തപുരത്ത് വെച്ചായിരിക്കും ചോദ്യം ചെയ്യലെന്നാണ് സൂചന.

പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി വിന്‍സന്റ് എം.പോള്‍, ജെയ്‌സണ്‍ കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. വിന്‍സന്റ് എം.പോളും ജെയ്‌സണ്‍ കെ. എബ്രഹാമും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

ഐസ്‌ക്രീം കേസില്‍ കെ.എ റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാതെ മുന്നോട്ട് പോവാനാവില്ലെന്ന് അന്വേഷണ സംഘം സര്‍ക്കാറിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചോദ്യം ചെയ്യാനായി തനിക്ക് നോട്ടീസ് തന്നിട്ടുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് അധികാരമുണ്ടെന്നും താനതിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

English summary
Special investigation team for Ice Cream Parlour sex scandal case to be interrogate Minster PK Kunjalikutty,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X