മുല്ലപ്പെരിയാര്‍: വിഎസ് ഉപവാസം തുടങ്ങി

സമരം തികച്ചും സമാധാനപരമായിരിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്നാട്ടില്‍ ഭൂമി വാങ്ങിക്കൂട്ടിയ പ്രമാണിമാരുടെ പേര് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറില്‍ ഉയരുന്നത് ജീവനുവേണ്ടിയുള്ള മുറവിളിയാണ്. മനസാക്ഷിയുടെ കണികയുള്ളവര്‍ക്ക് ഇത് അവഗണിക്കാനാവില്ല. പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്ന ന്യായമായ ആവശ്യത്തിനുവേണ്ടിയാണ് മുല്ലപ്പെരിയാറിലെ ജനത പോരാടുന്നത്. പോരാട്ടം അക്രമ മാര്‍ഗ്ഗത്തിലേക്ക് തിരിയരുത്. ലക്ഷ്യം കാണുന്നതുവരെ സമാധാന മാര്‍ഗ്ഗത്തില്‍ സമരം തുടരണം- അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച കേസ് തോല്‍പ്പിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് വിഎസ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
ഇതിനിടെ ഇതേ വിഷയത്തില്‍ തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും സമരസമിതി നേതാക്കളുടെയും ഉപവാസം ഈ മേഖലയില്‍തുടരുന്നുണ്ട്.
എം.എല്‍.എമാരായ റോഷി അഗസ്റ്റിനും കെ അജിത്തും ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സ്ഥിരം സമരപ്പന്തലിലാണ് നിരാഹാരം നടത്തുന്നത്. ചപ്പാത്തില്‍ എംഎല്‍എമാര്‍ക്കൊപ്പം സമരസമിതി രക്ഷാധികാരി കെ.എന്‍. മോഹന്‍ദാസ്, ചപ്പാത്ത് മേഖലാ കണ്‍വീനര്‍ ബി.ബിനു, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് സിറിയക് തോമസ് എന്നിവരുടെ നിരാഹാര സമരവും തുടരുകയാണ്.
വണ്ടിപ്പെരിയാറില്‍ എസ്.രാജേന്ദ്രന്‍ നടത്തുന്ന ഉപവാസം ഇതിനിടെ ഏഴാം ദിവസത്തിലേക്ക് കടന്നു. ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ നിരാഹാര സത്യഗ്രഹസമരം 11 ദിവസം പിന്നിട്ടു.












Click it and Unblock the Notifications