താരങ്ങള്‍ക്ക് വിലക്കിനെ പേടി: സോഹന്‍ റോയ്

മുപ്പത് ലക്ഷത്തോളം ജനങ്ങളുടെ നിലനില്‍പ്പിന്റെ വിഷയമായ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ ആരും തന്നെ എത്തുന്നില്ല. എന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ വിമലാ രാമനടക്കമുള്ള രണ്ട് താരങ്ങള്‍ പരസ്യമായി മാപ്പുപറഞ്ഞതിന് പിന്നിലും നിരോധനഭയം തന്നെയാണ്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനോട് യാചിക്കേണ്ട സാഹചര്യം കേരളത്തിനില്ല. ജീവിക്കാനുള്ള ജനങ്ങളുടെ അവകാശമാണ് കേരളം ഉയര്‍ത്തിക്കാട്ടുന്നത്. കരാര്‍ പ്രകാരം ജലം തമിഴ്‌നാടിന് നല്‍കണമെന്നുള്ളത് കേരളത്തിന്റെ കടമയാണെന്നതുപോലെ കേരളജനതയുടെ ജീവന് സംരക്ഷണം ഉറപ്പാക്കുകയെന്നത് തമിഴ്‌നാടിന്റെ കടമയുമാണ്- റോയ് അഭിപ്രായപ്പെട്ടു. കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഡാം 999'ന്റെ പ്രദര്‍ശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കുകയാണ്. വിധി അനുകൂലമായാല്‍ പോലും തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാകുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തില്‍ ഒരിക്കല്‍ പോലും മുല്ലപ്പെരിയാര്‍ എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നും ' ഡാം 999 ' ഒരു പ്രണയകഥയാണെന്നും റോയ് വീണ്ടും വ്യക്തമാക്കി.












Click it and Unblock the Notifications