അസഭ്യം: യുവാവിനെ വനിത പഞ്ചായത്ത് മെമ്പര്‍ പെരുമാറി

ചൊവ്വാഴ്ച ഉച്ചയ്ക്ക് കറുകച്ചാല്‍ ഗുരുമന്ദിരത്തിനു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡിലായിരുന്നു സംഭവം. ത്രേസ്യാമ്മയും സുഹൃത്തും പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് പോകുന്നതിനായി ഓട്ടോയില്‍ കയറി. ഈ സമയം ഒരു യുവാവും ഓട്ടോയിലുണ്ടായിരുന്നു.
കറുകച്ചാലില്‍ എത്തുമ്പോള്‍ ഈ യുവാവ് അസഭ്യം പറയുകയായിരുന്നു. ഇതിനെതിരെ ത്രേസ്യാമ്മ പ്രതികരിച്ചെങ്കിലും വീണ്ടും അസഭ്യം തുടര്‍ന്നപ്പോള്‍ കരണത്തടിക്കുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാരെത്തി പൊലീസിനെ വിവരമറിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് മാപ്പു പറഞ്ഞു. ചിറയ്ക്കല്‍ സ്വദേശിയായ ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും സംശയമുണ്ട്. യുവാവ് മാപ്പു പറഞ്ഞതിനാല്‍ പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് ത്രേസ്യാമ്മ പറഞ്ഞു.












Click it and Unblock the Notifications