സുക്കര്‍ബര്‍ഗും കാമുകിയുമായുള്ള ചിത്രം പുറത്ത്

തന്റെ കാമുകി പ്രിസില്ല ചാനുമൊത്തുള്ള ഫോട്ടോകളും കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചെലവിട്ട സ്വകാര്യ നിമിഷങ്ങളുമാണ് പുറത്തായ ഫോട്ടോകളില്‍ മിക്കതും. സുക്കര്‍ബര്‍ഗിന്റെ ഏതാണ്ട് ഇരുപത്തിനാലോളം ഫോട്ടോകള്‍ ഇത്തരത്തില്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കൊപ്പം വൈറ്റ് ഹൗസില്‍ നിന്നെടുത്ത ചിത്രവും സുക്കര്‍ബര്‍ഗ് പാചകം ചെയ്യുന്ന ഫോട്ടോയും ഇതില്‍ ഉള്‍പ്പെടുന്നു.
സെക്യൂരിറ്റി ക്രമീകരണങ്ങള്‍ ലംഘിച്ച് ഏതൊരാള്‍ക്കും മറ്റൊരു ഉപയോക്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലുള്ള ഒരു ബഗ് ഫേസ്‍ബുക്കില്‍ കടന്നു കൂടിയതായി കണ്ടെത്തിയിട്ടുണ്ട്.ബഗ്ഗിനെ കണ്ടെത്തിയതിയ ഉടന്‍ തന്നെ അതിനെ പ്രവര്‍ത്തനരഹിതമാക്കാനുള്ള നടപടികളും കമ്പനി തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍പും ഫേസ്‍ബുക്കിന് തലവേദനയുണ്ടാക്കിയിട്ടുണ്ട്. പോയ മാസം സുരക്ഷാപ്രശ്‌നങ്ങളെ സംബന്ധിച്ച് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷനുമായി നിലനിന്നിരുന്ന കേസ്ഫേസ്‍ബുക്ക് ഒത്തുതീര്‍പ്പാക്കിയിരുന്നു.












Click it and Unblock the Notifications