കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സില്‍ വ്യഭിചാരം ക്രിമിനല്‍ക്കുറ്റമാക്കുന്നു

  • By Lakshmi
Google Oneindia Malayalam News

French Parliament
പാരീസ്: ഫ്രാന്‍സില്‍ വ്യഭിചാരവൃത്തി നിരോധിക്കാന്‍ നീക്കം. രതിയ്ക്ക് പണം കൈപ്പറ്റുന്ന രീതിയ്ക്ക് നിരോധനം കൊണ്ടുവരാന്‍ പാര്‍ലമെന്റ് ആലോചിച്ചുകൊണ്ടിരിക്കുകയാണ്.

വ്യഭിചാര നിരോധനം ആവശ്യപ്പെടുന്ന പ്രതീകാത്മക പ്രമേയത്തിന്‍മേല്‍ ഉടന്‍ ദേശീയ അസംബ്ലി വോട്ടെടുപ്പ് നടത്തും. പ്രമേയം പാസായാല്‍ ഇതുസംബന്ധിച്ച ബില്ലിന് രൂപം നല്‍കി 2012 ജനവരിയോടെ സഭയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വ്യഭിചാരവും ഒരു തൊഴിലാണെന്ന വാദം യൂറോപ്പില്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇതിന് നിരോധനമേര്‍പ്പെടുത്താനായി ഫ്രാന്‍സ് നീക്കം നടത്തുന്നത്. 1960 മുതല്‍ രാജ്യത്ത് വ്യഭിചാരത്തിലേര്‍പ്പെടുന്നതിന് തത്വത്തില്‍ നിയന്ത്രണമുണ്ട്. എന്നാല്‍ ഇതിന്റെ വ്യവസ്ഥകള്‍ അത്രയേറെ കര്‍ശനമല്ല.

കൂടുതല്‍ ശക്തമായ നിയമനിര്‍മാണത്തിലൂടെ നിരോധനം ശക്തമാക്കണമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ വാദം. 20,000 ഓളം പേര്‍ ഫ്രാന്‍സില്‍ വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

വ്യഭിചാരത്തെ ക്രിമിനല്‍ കുറ്റമാക്കി മാറ്റുകയാണ് ഇത് തടയാനുള്ള എളുപ്പവഴിയെന്ന് ഇതുസംബന്ധിച്ച പ്രമേയത്തില്‍ പറയുന്നു. വ്യഭിചാരം നിരോധിക്കുന്നത് എന്തുകൊണ്ടും നല്ലൊരു ചുവടുവെപ്പായിരിക്കുമെന്നാണ് ഭരണപാര്‍ട്ടിയായ യുഎപി അംഗങ്ങള്‍ പറയുന്നത്.

എന്നാല്‍ ലൈംഗികത്തൊഴിലാളികള്‍ ഇതിനെതിരെ സംഘടിക്കുന്നുണ്ട്, ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യലാണിതെന്നാണ് അവര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേശീയ അസംബ്ലിയ്ക്ക് മുന്നില്‍ ഇവര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

English summary
French lawmakers were to debate a resolution today outlawing prostitution in a test of the country's long history of liberal attitudes toward sex,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X