കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ദാരി രാജിവച്ചേക്കും

Google Oneindia Malayalam News

Zardari
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി രാജിവച്ചേക്കുമെന്ന അഭ്യൂഹം ശക്തമാവുന്നു. ഇപ്പോള്‍ ദുബയ് ആശുപത്രിയിലുള്ള സര്‍ദാരി പതിവുപരിശോധനയുടെ ഭാഗമായാണ് അവിടെ എത്തിയതെന്ന് പാകിസ്താന്‍ അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ വാര്‍ത്തകള്‍ പടരുകയാണ്.

അനാരോഗ്യവും 'മെമോഗേറ്റ്' വിവാദവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവുമാണ് രാജിക്ക് കാരണമായി പറയുന്നത്. ആറുവര്‍ഷം മുമ്പ് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായതിനാല്‍ സര്‍ദാരി കൃത്യമായി വൈദ്യപരിശോധനയ്ക്ക് വിധേയമാവാറുണ്ട്. ചൊവ്വാഴ്ചത്തേത് പതിവു പരിശോധനയാണെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തിമാക്കിയിട്ടുണ്ട്. പക്ഷേ, ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് ചില പാകിസ്താന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബുധനാഴ്ച ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായതിനുശേഷം രാജിക്കാര്യത്തില്‍ സര്‍ദാരി തീരുമാനമെടുക്കും. അസുഖത്തില്‍ മാറ്റമൊന്നുമില്ലെങ്കില്‍ രാജിവെച്ച് ദുബയിലുള്ള മക്കളോടൊപ്പം തങ്ങാനോ അല്ലെങ്കില്‍ അവരോടൊപ്പം ലണ്ടനിലേക്ക് താമസം മാറ്റാനോ സര്‍ദാരിക്ക് പദ്ധതിയുള്ളതായി ഫോറിന്‍ പോളിസി പോലുള്ള മാധ്യമങ്ങള്‍ സൂചന നല്‍കുന്നു.

2007ല്‍ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്നാണ് സര്‍ദാരി അധികാരത്തിലെത്തിയത്.

English summary
US magazine claimed that President Asif Ali Zardari had been feeling increased pressure over the Memogate scandal.On Tuesday, President Asif Ali Zardari was hospitalised in Dubai for medical checkups, complaining of heartache.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X