കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദന്റെ ഭാര്യമാര്‍ സൗദിയിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Bin Laden
ഇസ്ലാമാബാദ്: കൊല്ലപ്പെടുന്ന സമയത്ത് അല്‍ക്വയ്ദ തലവന്‍ ബിന്‍ ലാദനൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരെയും മക്കളെയും പാക്കിസ്ഥാന്‍ സൗദി അറേബ്യയ്ക്കു കൈമാറും.

ലാദന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി അദ്ദേഹത്തിന്റെ ഭാര്യമാര്‍ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തിരുന്നു. അടുത്ത രണ്ട് ദിവസത്തിനകം ലാദന്റെ ഭാര്യമാര്‍ സൗദിയ്ക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദി വംശജരായ ഭാര്യമാര്‍ക്കും മക്കള്‍ക്കും വീണ്ടും പൗരത്വം നല്‍കണമെന്ന് ലാദന്റെ മൂത്ത സഹോദരന്‍ ബക്കര്‍ ബിന്‍ ലാദന്‍ സൗദി രാജാവിനോട് അഭ്യര്‍ഥിച്ചിരുന്നു. ലാദന്‍ വധത്തക്കുറിച്ചുള്ള പാക് അന്വേഷണം പൂര്‍ത്തിയാകാത്തതു കൈമാറ്റ നടപടി തടസപ്പെടുത്തിയത്.

അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഭാര്യമാരെ കൈമാറാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചെന്നു പാക് വിദേശകാര്യ ഉദ്യോഗസ്ഥന്‍ അറിയിച്ചതായി അല്‍ ഹയത് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാര്യമാരെ കൈമാറാമെന്ന പാക് നിര്‍ദേശം സൗദി അറേബ്യ അംഗീകരിച്ചിട്ടുണ്ട്.

English summary
The repatriation of the three wives of Osama bin-Laden, who were with him at the time of his death in Abbottabad, Pakistan, is likely to take place within the next two days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X