കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്റര്‍ 2011:ഈജിപ്തിന് ഒന്നാം റാങ്ക്

Google Oneindia Malayalam News

Twitter
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലെ 2011ലെ ട്രെന്‍ഡില്‍ ഈജിപ്തിന് ഒന്നാം റാങ്ക്. ടൈഗര്‍ബ്ലഡ്, ത്രിവേര്‍ഡ് ടുലിവ് ബൈ, ഐ ഡു നോട്ട് വൈ, ജപ്പാന്‍, ഐം പ്രൗഡ് ടു സേ, സുപ്പര്‍ബൗള്‍, ജാന്‍ 25 എന്നിവയാണ് ട്വിറ്ററിന്റെ ഹാഷ് ടാഗ് ലിസ്റ്റില്‍ ഏറ്റവും മുന്നില്‍ ഇടം പിടിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വീറ്റ് ചെയ്യാന്‍ തിരഞ്ഞെടുത്ത വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഹാഷ് ടാഗ് തയ്യാറാക്കുന്നത്.

ട്വീറ്റുകളാണ് ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തിന് ചൂടും ചൂരും പകര്‍ന്നത്. ഈ ഒന്നാം റാങ്ക് ഏറെക്കുറ പ്രതീക്ഷിച്ചതാണെങ്കിലും ടൈഗര്‍ ബ്ലഡ് രണ്ടാമതെത്തിയത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. യുഎസ് കോമഡിയില്‍ നിന്ന് ചാര്‍ളി ഷീനിനെ പുറത്താക്കിയപ്പോള്‍ എഴുതിയ കമന്റിലെ ഒരു വാക്കാണിത്. ട്വിറ്ററില്‍ എക്കൗണ്ട് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ പത്തു ലക്ഷത്തോളം ഫോളോവേഴ്‌സിനെ നേടാന്‍ ചാര്‍ളി ഷീനിനു സാധിച്ചു.

ഫുട്‌ബോളില്‍ വെയ്ന്‍ റൂണിയും ടെലിവിഷനില്‍ പ്രെറ്റി ലിറ്റില്‍ ലയേഴ്‌സും സിനിമയില്‍ തോറും സംഗീതത്തില്‍ റെബേക്ക ബ്ലാക്ക് ആന്റ് ഫ്രൈഡേയും നടിമാറില്‍ എലിസബത്ത് ടെയ്‌ലറും നടന്മാരില്‍ ചാര്‍ളി ഷീനും സാങ്കേതികത്തില്‍ മാക് ആപ് സ്റ്റോറും ഒന്നാമതെത്തി.

English summary
The most popular hashtags of 2011 have been revealed,Top of the list was #egypt, followed by #tigerblood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X