കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യവിലപ്പെരുപ്പത്തില്‍ കുറവ്

Google Oneindia Malayalam News

ദില്ലി: നവംബര്‍ 26ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യപണപ്പെരുപ്പം 39 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 6.6 ശതമാനത്തിലെത്തി. മൊത്തവിലസൂചിക പരിശോധിക്കുമ്പോള്‍ 2008 ആഗസ്ത് ഒമ്പതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

തൊട്ടുമുമ്പത്തെ ആഴ്ചയില്‍ നിരക്ക് എട്ടുശതമാനമായിരുന്നു. ഉള്ളി, പച്ചക്കറി, ഗോതമ്പ് എന്നിവയുടെ വിലയിലുണ്ടായ കുറവാണ് ഭക്ഷ്യപെരുപ്പം താഴ്ത്തിയത്. സ്വാഭാവികമായും ഈ കുറവ് പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വാണിജ്യലോകം.

തൊട്ടുമുമ്പത്തെ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നവംബര്‍ 26ന് അവസാനിച്ച ആഴ്ചയില്‍ ഉള്ളിവില 39.20 ശതമാനവും ഉരുളകിഴങ്ങ് 15.75ഉം ഗോതമ്പ് 4.70ഉം പച്ചക്കറി 1.25 ശതമാനവും താഴേക്കിറങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഭക്ഷ്യവിലപ്പെരുപ്പം ഒമ്പത് ശതമാനമായിരുന്നു. ഇതോടെ റിസര്‍വ് ബാങ്ക് പുതിയ സാമ്പത്തിക റിപ്പോര്‍ട്ടില്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റം വരുത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

English summary
Food inflation witnessed a sharp moderation to a 39-month low of 6.60 per cent during the week ended November 26 as prices of kitchen essentials like onions, potatoes and wheat declined, providing much-needed relief to the common man as well as the government. This is the lowest rate of food inflation, as measured by the Wholesale Price Index (WPI), since August 9, 2008,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X