ആഭ്യന്തരപ്രശ്‌നങ്ങള്‍, വിപണി താഴോട്ട്

ഗവണ്‍മെന്റിന്റെ നിഷ്‌ക്രിയത്വമാണ് നിക്ഷേപകരെയും ബിസിനസ്സുകാരെയും നിരാശപ്പെടുത്തിയത്. തീര്‍ച്ചയായും വിപണിക്ക് ദോഷം ചെയ്യുന്ന പ്രവണതയാണിത്. ആഭ്യന്തരമന്ത്രി പി ചിദംബരം രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ ശക്തമാക്കിയത് വിപണിയില്‍ പ്രതിഫലിച്ചുവെന്നുവേണം കരുതാന്‍.
കൂടാതെ വെള്ളിയാഴ്ച ചേരുന്ന യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയിലെ തീരുമാനം എന്തായിരിക്കുമെന്ന ആശങ്കയും സജീവമാണ്. അനുദിനം വളര്‍ന്നു വരുന്ന രാജ്യത്തെ സാമ്പത്തിക കമ്മി ചെറിയ വിഷയമല്ല. പലിശനിരക്കില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ണായകമായ വെട്ടിതിരുത്തലുകള്‍ വരുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
യുനൈറ്റഡ് ബ്രിവറീസാണ് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയത്. 9.34 ശതമാനത്തോളം ഓഹരി വില വര്‍ധിച്ചു. യുടിവി സോഫ്റ്റ്‌വെയര്‍, വിപ്രോ, യുനൈറ്റഡ് ഫോസ്ഫറസ്, പിരമല്‍ ഹെല്‍ത്ത്‌കെയര്‍ കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നു.
ജിഎംആര്‍ ഇന്‍ഫ്രാ, സിഇഎസ്‌സി, ഇന്ത്യാബുള്‍ റിയല്‍ എസ്റ്റേറ്റ്, ജെഎസ് ഡബ്ല്യു, എച്ച്ഡിഐല്‍ കമ്പനികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.












Click it and Unblock the Notifications