Get Updates
Get notified of breaking news, exclusive insights, and must-see stories!

15കാരിയെ പീഡിപ്പിച്ച ബാലന്‍മാര്‍ അറസ്റ്റില്‍

Delhi
ദില്ലി: പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികള്‍ അറസ്റ്റില്‍. ദില്ലിയ്ക്കടുത്ത ഗാസിപൂരില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പീഡനത്തിനിരയായത്.

വീട്ടില്‍ നിന്നിറങ്ങിയ ഉടനെകൂട്ടുകാരിയുടെ സഹോദരനായ 16കാരന്‍ ബൈക്കിലെത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്തിരുന്നു. പെണ്‍കുട്ടി ബൈക്കില്‍ കയറിയ ഉടനെ വാഹനം വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെ കാത്തുനിന്നിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിദ്യാര്‍ഥിനിയെ പീഡിപ്പിയ്ക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഇവര്‍ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിലുള്‍പ്പെട്ട ഇരുപതുകാരനായ നൗഷാദ് ഒളിവില്‍പ്പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+