ചിദംബരത്തിനെതിരെ ഉദ്യോഗസ്ഥരെ സാക്ഷികളാക്കും

സിബിഐ ജോയിന്റ് ഡയറക്ടറേയും മുന്‍ ധനകാര്യ ജോയിന്റ് സെക്രട്ടറിയെയും സാക്ഷിയാക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം സുബ്രഹ്മണ്യസ്വാമിയെയും സാക്ഷിയാക്കും.
2008 ല്‍ നടന്ന ഇടപാടില്‍ അന്നത്തെ ടെലികോംമന്ത്രിയായിരുന്ന എ.രാജയ്‌ക്കൊപ്പം അന്നത്തെ കേന്ദ്രധനമന്ത്രി പി.ചിദംബരത്തിനും പങ്കുണ്ടെന്ന് കാണിച്ചാണ് സ്വാമി ഹര്‍ജി നല്‍കിയത്.
ചിദംബരവും രാജയും തമ്മിലുള്ള ഇടപാട് ധനകാര്യ ജോയിന്റ് സെക്രട്ടറിക്ക് അറിയാമെന്നും കേസ് അന്വേഷിച്ച സി.ബി.ഐയ്ക്ക് ചിദംബരത്തിന്റെ പങ്ക് വ്യക്തമാണെന്നും സുബ്രഹ്മണ്യം സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു.
17നാണ് സ്വാമിയെ വിസ്തരിക്കുന്നത്. സാക്ഷി വിസ്താരം പൂര്‍ത്തിയായശേഷം മാത്രമേ ചിദംബരത്തെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തണമോ എന്ന തീരുമാനിക്കുകയുള്ളു. ചിദംബരത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സ്വാമി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.












Click it and Unblock the Notifications