അശ്ലീലം: വിദ്യ ബാലനെതിരെ ക്രിമിനല്‍ കേസ്

ഡേര്‍ട്ടി പിക്ചറിന്റെ പോസ്റ്ററുകളിലും പ്രമോകളിലും വിദ്യയുടെ 'അശ്ലീല ചിത്രങ്ങള്‍' പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന്റെ പേരിലാണ് കോടതി ഉത്തരവ്. അഡ്വക്കേറ്റ് എസ്.കെ ആസാദ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച നംപള്ളി കോടതിയാണ് താരത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഡേര്‍ട്ടി പിക്ചറിന്റെ പോസ്റ്ററുകളും പരസ്യങ്ങളും നീക്കംചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളും ഹോര്‍ഡിങുകളും ജനത്തെ വഴി തെറ്റിയ്ക്കുന്നതാണെന്നും സമൂഹത്തിന് ദോഷകരമാണെന്നും ഹര്‍ജിക്കാരന്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം ഒരാഴ്ചകൊണ്ട് 20 കോടി രൂപയാണ് നേടിയിരിക്കുന്നത്. സൂപ്പര്‍താരങ്ങളില്ലാത്ത ഒരു ചിത്രത്തിനു ഇത്രയും വലിയ തുക ആദ്യ ആഴ്ച തന്നെ ലഭിക്കുന്നത് ആദ്യമായാണ്.












Click it and Unblock the Notifications