തമിഴ്‌നാട്ടില്‍ കേരളാബസിനു നേര കല്ലേറ്

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മലയാളികളുടെ കടകള്‍ക്കു നേരെ ബുധനാഴ്ച വ്യാപകമായ ആക്രമണമുണ്ടായിരുന്നു. കോടമ്പാക്കത്ത് മലയാളിയുടെ ഹോട്ടല്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരെയും അക്രമികള്‍ അടിച്ചു.
കോയമ്പത്തൂരിലെ മൂന്നു ജ്വല്ലറിക്കു നേരേയും ആക്രമണം ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ചന്നൈ ടി നഗറില്‍ മലയാളികളുടെ ലഘുഭക്ഷണ ശാലകളും അക്രമികള്‍ അടിച്ചു തകര്‍ത്തിരുന്നു. മുപ്പതോളം വരുന്ന സംഘമാണ് ഇവിടെ ആക്രമണം അഴിച്ചു വിട്ടത്.
ടി നഗറിലെ ജോയ് ആലുക്കാസ് ഷോറൂമിന് നേരെയും പ്രതിഷേധമുണ്ടായി. കേരളത്തിനെതിരായ പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയ ഒരു സംഘമാണ് പ്രതിഷേധവുമായി എത്തിയത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളികള്‍ക്കെതിരായ അക്രമണം അതിര്‍ത്തിഗ്രാമങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയായിരുന്നു. എന്നാല്‍ ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങി യ നഗരങ്ങളിലേയ്ക്കും പ്രതിഷേധം വ്യാപിച്ചത് മലയാളികളെ ആശങ്കയിലാഴ്ത്തിട്ടുണ്ട്.












Click it and Unblock the Notifications