ഇനി ആരെങ്കിലും തല്ലിയാല്‍ ഉത്തരവാദി ഹസാരെ: പവാര്‍

ഹസാരെയ്ക്ക് തന്നോട് ദേഷ്യമുണ്ടെന്നും ഇനി ആരെങ്കിലും തന്നെ മര്‍ദ്ദിച്ചാല്‍ അതിന് പ്രേരണ ഹസാരെ ആയിരിക്കുമെന്നുമാണ് പവാര്‍ പറഞ്ഞിരിക്കുന്നത്. തന്നെ മര്‍ദ്ദിച്ചതിനെ വീണ്ടും ന്യായീകരിച്ചതിലൂടെ ഗാന്ധിസത്തിനും അഹിംസയ്ക്കും ഹസാരെ പുതിയ വ്യാഖ്യാനം നല്‍കിയിരിക്കുകയാണെന്നും പവാര്‍ പറഞ്ഞു.
വിലക്കയറ്റത്തില്‍ കുപിതനായ സിഖ് യുവാവ് പവാറിനെ കരണത്തടിച്ചതിന് പിന്നാലെ പവാറിന് ഒരടിയേ കിട്ടിയുള്ളോ എന്ന് ഹസാരെ ചോദിച്ചത് വലിയ വിവാദമായിരുന്നു.
പിന്നീട് താന്‍ പറഞ്ഞത് തെറ്റായിപ്പോയെങ്കില്‍ മാപ്പുചോദിക്കാമെന്ന് പറഞ്ഞ ഹസാരെ കഴിഞ്ഞ ദിവസം സ്വന്തം ബ്ലോഗിലൂടെ ഇതേ വിവാദപ്രസ്താവനയെ ന്യായീകരിച്ചിരുന്നു. താന്‍ അങ്ങനെ ചോദിച്ചത് തെറ്റായിരുന്നുവെന്നും എന്നാല്‍ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയായതിനാല്‍ അതില്‍ വലിയ തെറ്റില്ലെന്നുമായിരുന്നു ഹസാരെ പറഞ്ഞത്.












Click it and Unblock the Notifications