Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയുടെ പിറന്നാള്‍; ആരും വരേണ്ടെന്ന് കോണ്‍ഗ്രസ്

Sonia Agarwal
ദില്ലി: അറുപത്തിയാറാം പിറന്നാള്‍ ആഘോഷമാക്കേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് പാര്‍ട്ടി വക്താവ് ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു.

വെള്ളിയാഴ്ചയാണ് സോണിയ ഗാന്ധിയുടെ 66ാം പിറന്നാള്‍. ആശംസകള്‍ നേരാനും മറ്റുമായി ജനങ്ങള്‍ ദില്ലിയിലേക്കെത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറ്റും അസൗകര്യമാകുന്നുണ്ടെന്നും സോണിയാഗാന്ധിയുടെ പിറന്നാള്‍ ദിനത്തില്‍ ആരും ആശംസകള്‍ നേരാന്‍ ദില്ലിയിലെ വസതിയിലെത്തേണ്ടെന്നുമാണ് ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞത്.

പലരും ഏറെ പണം മുടക്കി ദൂരയാത്ര നടത്തി ആശംസകള്‍ അര്‍പ്പിക്കാന്‍ മാത്രമായി തലസ്ഥാനത്തെ തന്റെ വസതിയിലെത്തുന്നതിലുള്ള വിഷമം സോണിയ വ്യക്തമാക്കിയിട്ടുണ്ടെന്നും ദ്വിവേദി പറഞ്ഞു.

അറുപത്തിയഞ്ചാം പിറന്നാള്‍ സമയത്തും സോണിയയുടെ ആവശ്യപ്രകാരം കോണ്‍ഗ്രസ് ഇതേ അഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും ജനങ്ങള്‍ ഡ്രമ്മും പാട്ടുമായി ആശംംസ അര്‍പ്പിക്കാന്‍ സോണിയയുടെ വസതിയിലെത്തിയിരുന്നു. ഇത്തവണയും കോണ്‍ഗ്രസ് നല്‍കിയ നിര്‍ദ്ദേശം സോണിയയുടെ കാര്യത്തില്‍ പ്രവര്‍ത്തകരും ചെറുനേതാക്കള്‍ കണക്കിലെടുക്കില്ലെന്നകാര്യം ഏതാണ്ട് ഉറപ്പാണ്.

മാത്രവുമല്ല ഇത്തവണ ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് സോണിയ വിധേയയായിട്ടുണ്ടെന്നുള്ളകാര്യവും ചിന്തിക്കേണ്ടതാണ്. ഈ സമയത്ത് പൂജയും വ്രതവുമെല്ലാമായി കഴിഞ്ഞ പ്രവര്‍ത്തകര്‍ക്ക് എന്തായാലും നേതാവിന്റെ പിറന്നാള്‍ ദിനം വെറുതേ മറന്നുകളയാന്‍ കഴിയില്ലെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+