കാലുവാരിയില്ലെങ്കില്‍ ചാണ്ടി തറക്കല്ലിടും: പിള്ള

തമിഴ്‌നാടും കേരളവും തമ്മില്‍ 1979ല്‍ ഒപ്പുവച്ച കരാറില്‍ 15 വര്‍ഷത്തിനകം പുതിയ അണക്കെട്ടു വേണമെന്നു പറഞ്ഞിട്ടുണ്ട്. അതിനുശേഷം ഇടതുമുന്നണി 14 വര്‍ഷം ഭരിച്ചു, എന്നിട്ടും പുതിയ അണക്കെട്ടിനുവേണ്ടി ഒന്നും ചെയ്തില്ല. ഇതു മറച്ചുവച്ചാണു കൊല്ലല്ലേയെന്ന് അച്യുതാനന്ദന്‍ നിലവിളിക്കുന്നത്- പിള്ള ആരോപിച്ചു.
കേരളത്തില്‍ ചേരിതിരിഞ്ഞു സമരം നടത്തുന്നതു ദോഷം ചെയ്യും. മുല്ലപ്പെരിയാറില്‍ നിന്ന് അറബിക്കടലിലേക്ക് ഒരു പാട് റോഡുകളുണ്ട്, പക്ഷേ ഇടതുമുന്നണിയുടെ മനുഷ്യമതില്‍ പിറവം വഴി ചുറ്റിയാണു പോകുന്നത്. അതിന്റെ ലക്ഷ്യം എല്ലാവര്‍ക്കും അറിയാം. പണ്ടും ഇത്തരത്തില്‍ ഇടുമുന്നണിയുടെ മനുഷ്യമതില്‍ പലേടത്തേയ്ക്കും നീണ്ടതിന്റെ കാരണം ജനം മനസ്സിലാക്കിയിട്ടുണ്ട്- അദ്ദേഹം കളിയാക്കി.
മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി താങ്ങുമെന്ന് അഡ്വക്കേറ്റ് ജനറലല്ല ഏതു വിദഗ്ധന്‍ പറഞ്ഞാലും അംഗീകരിക്കാനാവില്ല. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വെള്ളം മാത്രമല്ല പാറയും പാലങ്ങളും വീടുകളമൊക്കെ ഇടുക്കിയിലേക്കു വരും. ഇവിടത്തെ വെള്ളം തുറന്നുവിട്ടു പ്രശ്‌നപരിഹാരം കണ്ടാല്‍ വൈദ്യുതിയില്ലാതെ കേരളം ഇരുട്ടിലാകും-അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കൊല്ലത്ത് യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസം ഉത്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications