പിള്ളയ്‌ക്കെതിരെ കൂടുതല്‍ തെളിവുകളുമായി വിഎസ്

ജയല്‍ ചട്ടങ്ങള്‍ ലംഘിച്ച പിള്ളയുടെ മോചനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തേ നല്‍കിയ ഹര്‍ജിയിലാണ് വിഎസ് കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചത്. ഈ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച ഹൈടെക് സെല്‍ റിപ്പോര്‍ട്ട്, ജയില്‍ എഡിജിപിയുടെ റിപ്പോര്‍ട്ട,് പിള്ളയുടെ മൊബൈല്‍ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ എന്നിവയാണ് വിഎസ് സമര്‍പ്പിച്ചിരിക്കുന്നത്.
ചികിത്സയ്ക്കായി പിള്ളയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ജയില്‍നിയമം പാലിക്കാതെയാണെന്നും വി.എസ്. നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇടമലയാര്‍ കേസില്‍ പിള്ളയ്ക്ക് ഒരുവര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. ജയിലില്‍ പ്രവേശിപ്പിച്ച പിള്ളയെ പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിള്ളയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പിന്നീട് വാളകം സംഭവവുമായി ബന്ധപ്പെട്ട് പിള്ള മാധ്യമപ്രവര്‍ത്തകനോട് ഫോണില്‍ സംസാരിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെ പിള്ളയ്ക്ക് സര്‍ക്കാര്‍ ശിക്ഷ ഇളവ് നല്‍കുകയും ചെയ്തു.












Click it and Unblock the Notifications