വൈ ദിസ് കൊലവെറി? സിബലിനോട് പൂനം പാണ്ഡേ

ഫേസ്‍ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളോടും ഇന്റര്‍നെറ്റ് കമ്പനികളോടും രാജ്യത്തുനിന്ന് പോസ്റ്റുചെയ്യപ്പെടുന്ന ഉള്ളടക്കം മുന്‍കൂര്‍ പരിശോധിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അനുചിതമായ കാര്യങ്ങള്‍ ഓണ്‍ലൈനിലെത്തുന്നത് തടയാനാണ് ഈ നീക്കം.
പൊതുവേ ട്വിറ്ററിലും യുട്യൂബിലുമെല്ലാം ചൂടന്‍ രംഗങ്ങളും വര്‍ത്തമാനങ്ങളും അപ് ലോഡ് ചെയ്യുന്ന പൂനം പാണ്ടേ ഓണ്‍ലൈന്‍ സര്‍സറിങില്‍ തീര്‍ത്തും വെറിപിടിച്ചിരിക്കുകയാണ്. ഈ ദേഷ്യവുമായി വെറുതെയിരിക്കാന്‍ പൂനം തയ്യാറായില്ല, എല്ലാം ട്വിറ്ററിലൂടെ എക്‌സ്പ്രസ് ചെയ്യുകയും ചെയ്തു.
'ഫേസ്ബുക്കിലെയും ട്വിറ്ററിലെയും കമന്റുകള്‍ സെന്‍സര്‍ ചെയ്യുക!.....ഹേ കപില്‍ സിബല്‍ എന്തിനാണ് ഈ കൊലവെറി? ഞങ്ങള്‍ പുതു തലമുറ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ്, ജെനറേഷന്‍ എക്‌സ്, ഞങ്ങളെ വളരാന്‍ അനുവദിയ്ക്കൂ'- എന്നിങ്ങനെപോകുന്നു പൂനത്തിന്റെ ട്വീറ്റ്.
'ഭാരതീയ സോഷ്യല്‍ മീഡിയ ബോര്‍ഡ്- അതിനര്‍ത്ഥം ഞാന്‍ ട്വീറ്റുകള്‍ക്കും ഫേസ്‍ബുക്ക് സ്റ്റാറ്റസിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നാണോ'- പൂനം ചോദിക്കുന്നു.
ഇതുമാത്രമല്ല ഇന്ത്യയില്‍ നീലച്ചിത്രങ്ങള്‍ക്കും മറ്റും നിയമം മൂലം അംഗീകാരം നല്‍കണമെന്നും പൂനം പറയുന്നു. എന്തായാലും കാനഡയില്‍ നിന്നെത്തി റിയാലിറ്റി ഷോയായ ബിഗ് ബോസിലും പുരുഷ മനസ്സുകളിലും ഓളങ്ങള്‍ സൃഷ്ടിച്ച സണ്ണി ലിയോണിന് ലഭിച്ച സ്വീകാര്യത പൂനം മനസ്സിലാക്കിക്കഴിഞ്ഞു.
ഇന്ത്യ വളരുകയാണ് അശ്ലീലം നിയമവിധേയമാക്കുന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കണം- പൂനം പറയുന്നു. ഇതുവരെ ഫേസ്‍ബുക്കിലും ട്വിറ്ററിലുമൊക്കെയായി തന്റെ ബിക്കിനിച്ചിത്രവും കുളിസീനുമെല്ലാം കാണിച്ചുകൊണ്ടിരുന്ന പൂനം ഇനി നീലച്ചിത്ര വിപണിയെയാണോ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്.












Click it and Unblock the Notifications