അശ്ലീലം പറഞ്ഞു; ബസ് ജീവനക്കാരന്‍ കുടുങ്ങി
മൂവാറ്റുപുഴ: ബസ് യാത്രക്കാരായ പെണ്‍കുട്ടികളോട് അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സ്വകാര്യ ബസ് ജീവനക്കാരനെ നാട്ടുകാര്‍ പിടികൂടി. കൈപ്പുഴമുട്ട്-മൂവാറ്റുപുഴ റൂട്ടില്‍ ഓടുന്ന ജ്യോതി ബസ്സിലെ പോര്‍ട്ടര്‍ വിപിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
ഇയാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഇക്കാര്യം രക്ഷിതാക്കള്‍ ബസ്സിലെ മറ്റ് ജീവനക്കാരേയും ബസ് ഉടമയേയും അറിയിച്ചിരുന്നു. ഇയാളെ ഈ റൂട്ടില്‍ വിടരുതെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
ബുധനാഴ്ച ഉച്ചയോടെ ബസ് മാറാടി പഞ്ചായത്ത് പടിയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടയുകയായിരുന്നു. വിപിനെ മാത്രം ബസില്‍ നിന്നിറക്കിയ ശേഷം ബസ് നാട്ടുകാര്‍ വിടുകയും ചെയ്തു. എന്നാല്‍ പിറവത്തു നിന്നു വന്ന ബസ് അല്പം മുന്നോട്ടു നീക്കി നിര്‍ത്തി യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടതായും പരാതിയുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പിറവം-മൂവാറ്റുപുഴ റോഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കി. വൈകിട്ട് പൊലീസ് ഇരുകൂട്ടരെയും വിളിപ്പിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്തു. പ്രശ്‌നക്കാരനായ ജീവനക്കാരനെ ഒഴിവാക്കുക എന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചു നിന്നു. ജീവനക്കാരനെതിരെ മറ്റു ചില പരാതികള്‍ കൂടി ഉയര്‍ന്നിട്ടുള്ളതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications