കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ജീവനക്കാരികളുടെ ചിത്രം ഓര്‍ക്കുട്ടില്‍

  • By Nisha Bose
Google Oneindia Malayalam News

തൃശ്ശൂര്‍: തന്റെ സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഓര്‍ക്കുട്ടിലിട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. വനിതകളടക്കമുള്ള ജീവനക്കാരുടെ ചിത്രങ്ങള്‍ ഓര്‍ക്കുട്ടില്‍ കയറ്റുന്നതിനായി ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക മെയില്‍ ഐ ഡി ഇയാള്‍ ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.

കൊരട്ടി പഞ്ചായത്തിലെ നാലുകെട്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് സംഭവം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ വിബി വില്‍സന്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് എടുത്ത ചിത്രങ്ങള്‍ ഓര്‍ക്കുട്ടില്‍ ഇടുകയായിരുന്നു.

ഇതിനായി ഇയാള്‍ ആസ്പത്രിയുടെ ഔദ്യോഗിക മെയില്‍ അഡ്രസ് ഉപയോഗിച്ചു. പതിനാലു ജീവനക്കാരുടെ ചിത്രങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലുള്ളത്. ഇതില്‍ ഏഴു പേര്‍ വനിതകളാണ്.

ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 19ന് ജീവനക്കാര്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡിഎംഒയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നവംബര്‍ 26ന് രണ്ടംഗസംഘം എത്തി തെളിവെടുത്തു.

ഔദ്യോഗിക വെബ്‌സൈറ്റ് ദുരുപയോഗം ചെയ്തു, അനുവാദം വാങ്ങാതെ ജീവനക്കാരുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തി എന്നീ കുറ്റങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കാവുന്നതാണെന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയതായി സൂചനയുണ്ട്.

എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. അതേസമയം സംഭവം വിവാദമായതോടെ ചിത്രങ്ങള്‍ ഓര്‍ക്കുട്ടില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

English summary
Police registed case against health inspector who posted colleagues photos in orkut.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X