ബസ് സ്റ്റാന്റില്‍ മദ്യപയുടെ നൃത്തവും തെറിവിളിയും
തിരുവനന്തപുരം: മദ്യലഹരിയില്‍ ബസ് സ്റ്റാന്റില്‍ സ്ത്രീയുടെ പ്രകടനം. കല്ലറ ബസ് സ്റ്റാന്‍ഡിലാണ് ചൊവ്വാഴ്ച വൈകീട്ട് പാലോട് സ്വദേശിനി മദ്യലഹരിയില്‍ ലക്കും ലഗാനുമില്ലാതെയെത്തി ജനശ്രദ്ധയാകര്‍ഷിച്ചത്.
ബീവറേജസ് കോര്‍പ്പറേഷന്റെ കല്ലറയിലെ കടയില്‍ നിന്ന് മദ്യം വാങ്ങി വഴിക്ക് വച്ച് മദ്യപിച്ചതിന് ശേഷമാണ് ഇവര്‍ ബസ്സ്റ്റാന്റില്‍ എത്തിയത്. കുറച്ച് നേരം വലിയ പ്രശ്‌നമൊന്നുമുണ്ടാക്കാതെ കയ്യിലിരുന്ന റേഡിയോ ഓണ്‍ ചെയ്ത് പാട്ടുകേട്ട സ്ത്രീ പിന്നീട് നൃത്തം തുടങ്ങുകയായിരുന്നു. ഇതുകണ്ട് കൗതുകം പൂണ്ട ആളുകള്‍ ഇവര്‍ക്ക് ചുറ്റും കൂടി.
കാണികള്‍ കൂടിയതോടെ കൂടുതല്‍ ഉത്സാഹത്തില്‍ ഇവര്‍ നൃത്തം തുടങ്ങി. ഇതിനിടെ ഒരു യുവാവ് ഇവരെ മാറ്റാന്‍ ശ്രമിച്ചു. ഇതോടെ നൃത്തം നിര്‍ത്തിയ ഇവര്‍ അസഭ്യം പറയാന്‍ തുടങ്ങി. ഇതോടെ കൗതുകം മാറിയ ജനം പൊലീസില്‍ വിവരം നല്‍കി.
പൊലീസ് എത്തി ഇവരെ ബലമായി പിടിച്ച് ജീപ്പില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നു. പൊലീസ് ജീപ്പിലും തെറിവിളി തുടര്‍ന്നതോടെ പൊലീസ് ഇവരെ വഴിയില്‍ ഇറക്കിവിട്ടു. പിന്നീട് വീണ്ടും ബസ് സ്റ്റാന്റിലെത്തുകയും അവിടെക്കിടന്ന് ഉറങ്ങുകയുമായിരുന്നു.












Click it and Unblock the Notifications