തമിഴ്നാട്ടില്‍ ഭൂമിയില്ലെന്ന് ചെന്നിത്തല

അതിനിടെ തമിഴ്‌നാട്ടില്‍ ഭൂമി സമ്പാദിച്ചവരുടെ വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിടട്ടെയെന്നും തനിക്ക് അവിടെ ഭൂമിയില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങള്‍ തമ്മിലെ തര്‍ക്കമാണിതെന്നും യുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. എജി കോടതിയില്‍ എടുത്ത നിലപാട് സംബന്ധിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തതിനാല്‍ പ്രതികരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
തമിഴ്‌നാട്ടില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയ കേരളത്തിലെ രാഷ്ട്രീയ പ്രമാണിമാരുടെ പട്ടിക പുറത്തുവിടാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ വെല്ലുവിളിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications