മുല്ലപ്പെരിയാറിനായി ലക്ഷങ്ങള്‍ കൈകോര്‍ത്തു

ചപ്പാത്തില്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും കട്ടപ്പനയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും മനുഷ്യ മതിലിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനെത്തി.
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും മനുഷ്യ മതിലില്‍ പങ്കെടുത്തു. എറണാകുളം മറൈന്‍ഡ്രൈവില്‍ എത്തിയാണ് വിഎസ് മനുഷ്യമതിലിനൊപ്പം ചേര്‍ന്നത്.
മനുഷ്യമതിലിന് അഭിവാദ്യമര്‍പ്പിക്കാനായി മന്ത്രി പിജെ ജോസഫും എത്തിച്ചേര്‍ന്നു. വണ്ടിപ്പെരിയാറിലെത്തിയ ജോസഫ് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഹസ്തദാനം നല്‍കി അഭിവാദ്യം ചെയ്തു.
ഇടുക്കി ജില്ലയില്‍ മുല്ലപ്പെരിയാര്‍ മുതല്‍ അതിര്‍ത്തിയായ നീണ്ടപാറ വരെ 121 കിലോമീറ്റര്‍ ദൂരത്തിലാണ് മനുഷ്യമതില്‍. വൈകീട്ട് 3.30ന് നടന്ന റിഹേഴ്‌സലിന് ശേഷം 4 മണിക്ക് മനുഷ്യമതില്‍ തീര്‍ത്ത് പ്രതിജ്ഞയെടുത്തു.












Click it and Unblock the Notifications