മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ ഹര്‍ജി തള്ളി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെ കുറിച്ചും സമീപകാലത്തുണ്ടായ ഭൂചലനങ്ങളെ കുറിച്ചും കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ആശങ്ക പരത്തുന്ന പ്രസ്താവനകള്‍ നടത്തുകയാണെന്നും ഇത് ജനങ്ങളില്‍ പരിഭ്രാന്തി പരത്താന്‍ ഇടയാക്കുമെന്നും തമിഴ്‌നാട് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് ബി.കെ. ജെയിന്‍ അദ്ധ്യക്ഷനയായ സുപ്രീം കോടതി ബെഞ്ചാണ് തമിഴ്‌നാടിന്റെ അപേക്ഷയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയത്. ഇക്കാര്യം ഭരണഘടനാ ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം.












Click it and Unblock the Notifications