Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃത നഴ്‌സുമാര്‍ക്ക് പിന്തുണയുമായി ഡിഫി

കൊച്ചി: അമൃത ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ. ആശുപത്രിയ്ക്ക് മുന്നില്‍ സമരം ചെയ്യുന്ന നഴ്‌സുമാരെ സന്ദര്‍ശിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയാണ് സമരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തത്.

കേരളത്തില്‍ നിലവിലുള്ള സേവന, വേതന കരാറില്‍നിന്ന് വ്യത്യസ്തമായി അമൃതയിലെ ജീവനക്കാര്‍ കടുത്ത ചൂഷണം അനുഭവിക്കുന്നതായി ടി വി രാജേഷ് പറഞ്ഞു. എംഎല്‍എയെന്ന നിലയില്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ആവശ്യപ്പെടുമെന്നും ടി വി രാജേഷ് സമരക്കാര്‍ക്ക് ഉറപ്പു നല്‍കി.

ശംബളവര്‍ധന ആവശ്യപ്പെട്ട നേഴ്‌സുമാരുടെ സംഘടന നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ച മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ആരംഭിച്ച സമരം മൂന്നാം ദിവസത്തിലേക്ക കടന്നിരിയ്ക്കുകയാണ്. പുറത്തുനിന്ന് നേഴ്‌സുമാരെ കൊണ്ടുവന്ന് ജോലി ചെയ്യിക്കുമെന്ന നിലപാടിലാണ് അധികൃതര്‍. നഴ്സുമാര്‍ പണിമുടക്കുന്നത് ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുന്നില്ലെന്ന് ഡോക്റ്റര്‍മാരെ പ്രതിനിധീകരിച്ച് ഡോ.എം.ജി.കെ.പിള്ള പറഞ്ഞു. പണിമുടക്കിയ നഴ്സുമാര്‍ ചികിത്സയ്ക്കു കൊണ്ടു വരുന്ന രോഗികളുടെ പ്രവേശനത്തെയും, ഡിസ്ചാര്‍ജ് ചെയ്ത രോഗികളെയും ബുദ്ധിമുട്ടിക്കുന്നു എന്നും അധികൃതര്‍ ആരോപിച്ചു.

അതിനിടെ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേഴ്‌സുമാര്‍ അമൃതയിലെത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നേഴ്‌സുമാര്‍ കരിദിനം ആചരിക്കുകയും ചെയ്യുന്നുണ്ട്.

ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുക, അടിസ്ഥാന ശമ്പളം 4,000 രൂപയില്‍ നിന്ന് 12,000 രൂപയാക്കി ഉയര്‍ത്തുക, മെയില്‍ നഴ്‌സ് നിയമനം പുനഃസ്ഥാപിക്കുക, കാന്റീനിലെ ഭക്ഷണ നിരക്കുകള്‍ ഉദാരമാക്കുക, പിരിച്ചുവിട്ട യൂണിയന്‍ പ്രസിഡന്റ് ശ്രീകുമാറിനെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ സമരം ആരംഭിച്ചത്.

യൂണിയന്‍ പ്രസിഡന്റ് ശ്രീകുമാറിനെ സഹപ്രവര്‍ത്തകയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നാണു പിരിച്ചുവിട്ടത്. എന്നാല്‍ ഈ യുവതി തനിക്കു പരാതിയില്ലെന്നു നേരത്തെ തന്നെ അറിയിച്ചിരുന്നതായി നഴ്‌സസ് അസോസിയേഷന്‍ വൃത്തങ്ങള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+