Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാം: ഒന്നിച്ച് നില്‍ക്കണമെന്ന് എആര്‍ റഹ്മാന്‍

AR Rahman
ദുബയ്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വികാരമല്ല വിവേകപരമായ സമീപനമാണു വേണ്ടതെന്ന് പ്രശ്‌നത്തില്‍ കേരളവും തമിഴ്‌നാടും ഒരുമിച്ചുനിന്നും പരിഹാരം കാണണമെന്നും സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍.

തിരക്കുകളിലായതിനാല്‍ എന്താണ് അവിടെ സംഭവിക്കുന്നത് അറിയില്ലെന്നും ദുബയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കവേ റഹ്മാന്‍ പറഞ്ഞു.

നമ്മള്‍ ഒരുമിച്ചു നില്‍ക്കേണ്ടവരാണ്. ഇരു സംസ്ഥാനങ്ങളും പരസ്പരം ഏറെ ആശ്രയിക്കുന്നുണ്ട്. ഇപ്പോള്‍ എന്തുണ്ടാവുമെന്നതാണ് ഭാവി നിര്‍ണയിക്കുന്നത്.

ഇരു സംസ്ഥാനങ്ങള്‍ക്കും സമാനതകള്‍ ഏറെയുണ്ട്. ഒരുമിച്ചാണ് കേരളവും തമിഴ്‌നാടും മുന്നോട്ടു പോകേണ്ടത്. എന്തു പ്രശ്‌നങ്ങളുണ്ടെങ്കിലും എല്ലാം മനോഹരമായി അവസാനിക്കുമെന്നാണെന്റെ പ്രതീക്ഷ - റഹ്മാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+