സ്കൂള്‍ ടോയ്ലറ്റില് പ്രേതം;കുട്ടികള്‍ ഭീതിയില്‍
ഹനോയ്: എത്രപുരോഗമിച്ചാലും ശാസ്ത്രവളര്ച്ച നേടിയാലും നമുക്ക് മാറ്റാനും മറക്കാനും കഴിയാത്ത ഒരു പാട് കാര്യങ്ങളുണ്ട്. അതിലൊന്നും ഇന്നും വ്യക്തമായ ചിത്രമില്ലാത്ത പ്രേതമെന്ന സങ്കല്പം. പ്രേതത്തെ ഭയപ്പെട്ട് വീടുവിടുന്നവരും നാടുവിടുന്നവരുമെല്ലാം എല്ലാ നാട്ടിലുമുണ്ട്. പ്രേതത്തെ തടയാന്‍ ദുര്‍മന്ത്രവാദം നടത്തുന്നവരും കുറവല്ല. പ്രേതത്തെ കണ്ട് പേടിച്ച് സമനിലതെറ്റിയവരും ബോധംകെട്ടുവീണവരും അതിലേറെയുണ്ട്.
ഇപ്പോള്‍ വിയറ്റ്നാമില്‍ ഒരു പ്രേതം വലിയ ശല്യമായി മാറിയിരിക്കുകയാണ്. ഒരു സ്കൂളിലാണ് പ്രേതം തമ്പടിച്ചിരിക്കുന്നത്. ഇതുകാരണം സ്കൂളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളുമെല്ലാം പേടിച്ചുവിറച്ച് കഴിയുകയാണ്. വിയറ്റ്നാമിലെ സന് ഹുവാ പ്രവിശ്യയിലെ സന് ഹുവാ എഥനിക് ബോര്‍ഡിങ് സ്കൂളില്‍ നവംബറിലാണ് പ്രേതബാധയുണ്ടായത്.
രാത്രി ഹോസ്റ്റലിലെ ടോയ്ലറ്റില് പോയ ഒരു വിദ്യാര്‍ഥിയാണ് ആദ്യം പ്രേതത്തെ കണ്ടത്. ടോയ്ലറ്റില് നിന്നും തിരിച്ചെത്തിയ കുട്ടി മറ്റാരെയോപോലെയാണത്രേ പെരുമാറിയത്. ആര്‍ക്കും മനസ്സിലാവാത്ത ഭാഷയില്‍ കുട്ടി എന്തെല്ലാമോ പറഞ്ഞു. ഇതോടെ സ്കൂളധികൃതര്‍ കെ പാ ഹോ ലുവാന് എന്ന ഈ കുട്ടിയെ ആശുപത്രിയിലാക്കി.
താന്‍ ടോയ്ലറ്റില് പ്രേതത്തെ കണ്ടു എന്നാണ് ബോധം നേരെയായപ്പോള്‍ ലുവോന്‍ ഡോക്ടറോട് പറഞ്ഞത്. ഈ സംഭവത്തിനു ശേഷം ഇവിടത്തെ 12 കുട്ടികള്‍ക്ക് കൂടി ലുവോന്റെ അതേ അനുഭവമുണ്ടായി. ഇതോടെ കളികാര്യമായി മാറുകയായിരുന്നു.
കുട്ടികളെല്ലാം പ്രേതത്തെ കണ്ട് പേടിച്ചതോടെ രക്ഷിതാക്കള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും ആധിപിടിച്ചു. സ്കൂളില്‍ അധികൃതര്‍ പ്രേതത്തെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണ്. ചില വിദ്യാര്‍ഥികള്‍ സ്കൂളില്‍ മാറുകവരെ ചെയ്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനകളില്‍ കുട്ടികളില്‍ ചിലരില്‍ കാത്സ്യത്തിന്റെ കുറവല്ലാതെ മറ്റൊരു അസുഖവും കണ്ടെത്തിയിട്ടുമില്ല.
എന്തായാലും അന്വേഷണത്തില്‍ പ്രേതത്തിന് പിന്നിലെ രഹസ്യം കണ്ടെത്താന്‍ കഴിയുമെന്ന പ്രീതക്ഷയിലാണ് എല്ലാവരും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications