Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ അമേരിക്കയുടെ അടിമയല്ല:ഇമ്രാന്‍ ഖാന്‍

Imran Khan
കറാച്ചി: പാകിസ്താന് എക്കാലത്തും അമേരിക്കയുടെ അടിമയായി തുടരാനാവില്ലെന്ന് മുന്‍ ക്രിക്കറ്റ് താരവും പാകിസ്താന്‍ തഹ്‌രീക് ഇ ഇന്‍സാഫ് എന്ന പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍. സിഎന്‍എന്‍-ഐബിഎന്‍ ചാനലിലെ ഫേസ് ദ നാഷന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് പാകിസ്താനാണ്. ജനങ്ങളുടെ ജീവന്‍ മാത്രമല്ല, രാജ്യത്തെ സമ്പത്തും ഇതിനുവേണ്ടി വിനിയോഗിക്കേണ്ടി വന്നു. രാജ്യം ഇന്നെത്തി നില്‍ക്കുന്ന അവസ്ഥയ്ക്ക് അമേരിക്ക മാത്രമല്ല ഉത്തരവാദി. പ്രധാനമന്ത്രി ഗിലാനിക്കോ പ്രസിഡന്റ് സര്‍ദാരിക്കോ ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല-പാകിസ്താന്‍ രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറിയ ഇമ്രാന്‍ വ്യക്തമാക്കി.

രാജ്യത്തെ രാഷ്ട്രീയം അത്യന്തം കലുഷിതമായ അവസ്ഥയിലൂടെയാണ് നീങ്ങുന്നത്. ശക്തമായ ഒരു സര്‍ക്കാറാണ് രാജ്യത്തിന് ആവശ്യം. സുതാര്യമായ തിരഞ്ഞെടുപ്പല്ല നടക്കുന്നതെങ്കിലും രാജ്യം തിളച്ചുമറിയും. ചീഫ് ജസ്റ്റീസ് ഇഫ്തിഖാര്‍ മുഹമ്മദ് ചൗധരിക്ക് നല്ലൊരു തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, വോട്ടര്‍പട്ടിക പുതുക്കിയതിനുശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂ.

അഫ്ഗാന്‍, ഇന്ത്യ അതിര്‍ത്തിമേഖലകളില്‍ ഇമ്രാന്റെ പാര്‍ട്ടി ശക്തിമായ സ്വാധീനം നേടിവരികയാണ്. അതിര്‍ത്തിയില്‍ നിന്നും ഇന്ത്യ എത്രയും വേഗം സൈന്യത്തെ പിന്‍വലിക്കണെന്ന് മുന്‍ പാകിസ്താന്‍ നായകന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+