Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ കാമുകനെ ഇന്ത്യക്കാരി ക്വട്ടേഷനിലൂടെ വധിച്ചു

Mundil Mahil,left, and victim Gagandip Singh
ലണ്ടന്‍: മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രതികാരം വീട്ടാന്‍ ലണ്ടനില്‍ വസിയ്ക്കുന്ന ഇന്ത്യന്‍ വംശജയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മുന്‍ കാമുകനെ വിളിച്ചുവരുത്തി ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തി.

21കാരനും ടെലിവിഷന്‍ കമ്പനി ഉടമയുമായ ഗഗന്‍ദീപ് സിംഗിനെയാണ് സ്‌നേഹം നടിച്ച് എസ്എംഎസ്. അയച്ചു വിളിച്ചുവരുത്തി രണ്ടു ഗുണ്ടകളെക്കൊണ്ട് 20കാരിയായ മുന്‍ഡില്‍ മഹില്‍ വകവരുത്തിയത്. സിഖ് ടിവി എന്ന സ്ഥാപനം നടത്തുന്ന ഗഗന്‍ കോടീശ്വരനാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ലണ്ടന്‍ കോടതിയിലാണ് പ്രോസിക്യൂഷന്‍ മുന്‍ഡില്‍ മഹിലിനെതിരെ വാദമുന്നയിച്ചിരിയ്ക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍ഡില്‍ സ്‌നേഹംനടിച്ച് ഗഗനെ എസ്എംഎസ് അയച്ച് ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബെന്‍സ് കാറില്‍ അവിടെ എത്തിയ ഗഗനെ ഗുണ്ടകള്‍ മര്‍ദ്ദിച്ച് അവശനാക്കി. ബോധരഹിതനായ ഗഗനെ അയാളുടെ കാറില്‍ എടുത്തിട്ട് മറ്റൊരിടത്തു കൊണ്ടുപോയി പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു.

കൊലയ്ക്ക് ആറ് മാസം മുമ്പ് ഹോസ്റ്റലില്‍ വച്ച് ഗഗന്‍സിംഗ് മഹിലിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്രെ. സംഭവം ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. പ്രതികാരദാഹം ഉള്ളില്‍ ഒളിപ്പിച്ചിരുന്ന മഹില്‍ ഗഗനെ കൊല്ലാന്‍ രണ്ടു ഗുണ്ടകളെ ഏര്‍പ്പാടാക്കുകയായിരുന്നു. ഗഗന്‍ദീപിനെ ജീവനോടെയാണ് കത്തിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മഹിലിന്റെ മറ്റൊരു കാമുകനായ ഹര്‍വിന്ദറിനെയും ഗുണ്ടയായ ഡാരന്‍ പീറ്ററിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+