Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭന്‍വരി ദേവി കേസ്: ഭര്‍ത്താവ് പിടിയില്‍

Bhanvari
ജയ്പ്പൂര്‍: നഴ്‌സ് ഭന്‍വരി ദേവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് അമര്‍ ചന്ദിനെ സിബിഐ അറസ്റ്റ് ചെയ്തു. അന്വേഷണം നടത്തുന്ന സംഘവുമായി സഹകരിക്കാത്തതും മൊഴികളില്‍ വൈരുദ്ധ്യമുള്ളതുമാണ് അറസ്റ്റ് ചെയ്യാന്‍ കാരണമെന്ന് സിബിഐ വ്യക്തമാക്കി. അറസ്റ്റ് കേസിലെ നിര്‍ണായക വഴിത്തിരിവാകുമെന്ന സൂചനയുണ്ട്.

ഭാര്യയെ സെപ്തംബര്‍ ഒന്നുമുതല്‍ കാണാനില്ലെന്നും സംസ്ഥാന മന്ത്രിയായ മഹിപാല്‍ മദെര്‍നോയ്ക്ക് ദുരൂഹമായ തിരോധാനവുമായി ബന്ധമുണ്ടെന്നും ആരോപിച്ച് അമര്‍ചന്ദ് തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്.

തുടര്‍ന്ന് ബിജെപിയടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ കേസ് ഏറ്റെടുത്തതോടെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം തുടങ്ങിയിട്ടും രാജിവയ്ക്കാന്‍ തയ്യാറാവാതിരുന്ന ജലവിഭവശേഷി മന്ത്രിയെ ഗെഹ്‌ലോട്ട് ഒടുവില്‍ പുറത്താക്കുകയായിരുന്നു.

ജാലിവാഡ ഗ്രാമത്തിലെ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്ന ഭന്‍ഭരി ദേവിയും മന്ത്രിയും കൂടെയുള്ള ചൂടന്‍ വീഡിയോ ക്ലിപ്പ് പുറത്തിറങ്ങിയതിനു തൊട്ടുപിറകെയാണ് നഴ്‌സിനെ കാണാതായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+