Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്യന്‍ പ്രതിസന്ധി രൂക്ഷം, വിപണി താഴേക്കിറങ്ങി

Sensex
മുംബൈ: യൂറോപ്യന്‍ ഉച്ചകോടിയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാവുമെന്ന് പ്രതീക്ഷിച്ചവര്‍ക്കെല്ലാം തെറ്റി. യൂറോയെ സംരക്ഷിക്കുന്നതിന് ഒരു പൊതുനിധി കൊണ്ടു വരുന്ന കാര്യത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന വിഷയത്തിലും പ്രബലരായ ബ്രിട്ടണ്‍ ഒരു ഭാഗത്തും ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ രാജ്യങ്ങള്‍ മറുഭാഗത്തുമായി ചേരിതിരിഞ്ഞതോടെ ചര്‍ച്ച വഴിമുട്ടിയിരിക്കുകയാണ്.

സെന്‍സെക്‌സ് 274.78 പോയിന്റും നിഫ്റ്റി 74.35 പോയിന്റും താഴേക്കിറങ്ങി യഥാക്രമം 16213.46ലും 4886.70ലും ക്ലോസ് ചെയ്തു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്‍പ്പന തുടങ്ങിയത് തകര്‍ച്ചയോടെയായിരുന്നു. എന്നാല്‍ ഉച്ചയോടുകൂടി തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ കാണിച്ചെങ്കിലും യൂറോപ്പില്‍ നിന്നുള്ള വാര്‍ത്തകള്‍ തിരിച്ചടിയായി. വ്യാവസായ നിരക്കില്‍ വന്ന കുറവും സാമ്പത്തികപരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന അമാന്തവും വിപണിയെ ബാധിച്ചുവെന്നുവേണം കരുതാന്‍.

സെന്‍സെക്‌സ് 350 പോയിന്റോളം താഴേക്കിറങ്ങിയതിനുശേഷം തിരിച്ചുവരികയായിരുന്നു. 4847.75 വരെ താഴ്ന്ന നിഫ്റ്റി 4918.35വരെ ഉയരുകയും ചെയ്തിരുന്നു. ഡിഷ് ടിവി, ജെറ്റ് എയര്‍വെയ്‌സ്, സ്റ്റീല്‍ അതോറിറഅറി, സിഇഎസ്‌സി ലിമിറ്റഡ്, എഡ്യുകോംപ് സൊലൂഷന്‍സ് എന്നീ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്.

തകര്‍ച്ചക്കിടയിലും ചില കമ്പനികളുടെ തിളക്കം ശ്രദ്ധേയമായി. ഓപ്‌ടോ സര്‍ക്യൂട്ട്‌സ് 5.42 ശതമാനവും ഇന്ത്യാ ബുള്‍ ഫിന്‍സര്‍വീസ് 2.49 ശതമാനവും ഹിന്ദ് പെട്രോള്‍ 2.28 ശതമാനവും അപ്പോളോ ടയേഴ്‌സ് 1.71 ശതമാനവും കോടാക് മഹീന്ദ്ര 1.66 ശതമാനവും നേട്ടമുണ്ടാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+