കോണ്‍ഗ്രസ് വെബ്‌സൈറ്റ് ഹാക്ക്ഡ്

എപ്പോഴാണ് സൈറ്റ് തകര്‍ത്തതെന്ന് വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച ഉച്ചയോടുകൂടിയാണ് പ്രൊഫൈലിലെ 'തോന്ന്യാസം' പാര്‍ട്ടി തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. www.congress.org.in എന്ന അഡ്രസ് ഇപ്പോള്‍ മറ്റൊരു സൈറ്റിലേക്ക് ഫോര്‍വാര്‍ഡ് ചെയ്തിട്ടുണ്ട്.
സോണിയാ ഗാന്ധിക്കെതിരേ ഫേസ്ബുക്കിലൂടെയും ഗൂഗിള്‍പ്ലസിലൂടെയും പ്രചരിയ്ക്കുന്ന ചില പേജുകളാണ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ക്ക് നിയന്ത്രണം കൊണ്ടു വരണമെന്ന സര്‍ക്കാര്‍ ആശയത്തിനു പിറകിലെന്ന് ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രത്യേകം വിളിച്ചുകൂട്ടിയ യോഗത്തില്‍ വച്ച് ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്രതിനിധികള്‍ക്കു മുന്നില്‍ ഇത്തരത്തിലുള്ള ചില പേജുകളും ചിത്രങ്ങളും മന്ത്രി കപില്‍ സിബല്‍ തുറന്നു കാണിച്ചു കൊടുത്തിരുന്നു.












Click it and Unblock the Notifications