തീപിടുത്തം: മരിച്ചവരില്‍ മലയാളി നഴ്‌സുമാരുണ്ടെന്ന്
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ രണ്ടു മലയാളി നേഴ്‌സുമാരും ഉള്ളതായി റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി നഴ്‌സുമാരായ വിനിത, രമ്യ എന്നിവരെ കാണാതായിട്ടുണ്ട്. ആശുപത്രിയില്‍ നാനൂറോളം മലയാളി നഴ്‌സുമാര്‍ ജോലിചെയ്യുന്നുണ്ടെന്നാണ് വിവരം.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 40 പേരുടെ മരണം സ്ഥിരീകരിച്ചതായി സംഭവസ്ഥലം മമത ബാനര്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ എസ്എസ്‌കെഎം സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റി. അന്വേഷണം നടത്തിയശേഷം ആസ്പത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications