കൊല്‍ക്കത്ത: മരിച്ചവരില്‍ രണ്ട് മലയാളി നഴ്‌സുമാര്‍

കൊല്‍ക്കത്തയിലെ ധക്കൂരിയയിലുള്ള ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ 73 പേര്‍ മരിച്ചതായി സ്ഥിരീകിരിച്ചു. ഒട്ടേറെയാളുകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
ആശുപത്രിയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം ഒന്ന് രണ്ട് നിലകളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. എഎംആര്‍ഐ ആശുപത്രിയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടിത്തമാണിത്. 2008ലും ഇവിടെ അഗ്‌നിബാധയുണ്ടായിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചു. 41 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മമത ബാനര്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മൃതദേഹങ്ങള്‍ ഇനിയും ആസ്പത്രിയുടെ മുകള്‍ നിലകളില്‍നിന്ന് പുറത്തെടുക്കാനുണ്ട്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.












Click it and Unblock the Notifications