തീപിടുത്തം: ആശുപത്രി അധികൃതര്‍ മുങ്ങി
കൊല്‍ക്കത്ത: തീപിടുത്തത്തെത്തുടര്‍ന്ന് നാല്‍പ്പതുപേര്‍ മരിച്ച കൊല്‍ക്കത്ത എഎംആര്‍ഐ ആശുപത്രിയിലെ മാനേജ്‌മെന്റ് അംഗങ്ങള്‍ ഒളിവില്‍പ്പോയി. സംഭവസ്ഥലത്തെത്തിയ ആരോഗ്യമന്ത്രി സുദീപ് ബന്ദോപാധ്യായ മാനേജ്‌മെന്റ് അധികൃതര്‍ ഒളിവില്‍പ്പോയകാര്യം വ്യക്തമാക്കിയത്. ഇവര്‍ക്കെതിരെ കര്‍ശനമായ നടപടിസ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്രയും പേര്‍ ജോലിചെയ്യുകയും ചികിത്സയ്‌ക്കെത്തുകയും ചെയ്യുന്ന ആശുപത്രിയില്‍ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നില്ലെന്നകാര്യം സര്‍ക്കാറിന് ഞെട്ടലുണ്ടാക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ രക്ഷപ്പെട്ടത് അതിലേറെ നടുക്കമുണ്ടാക്കിയെന്നും സുദീപ് പറഞ്ഞു.
ഇതിനിടെ കെട്ടിടത്തിലെ തീയിലും പുകയിലും അകപ്പെട്ടവരുടെ ബന്ധുക്കള്‍ ആശുപത്രിയ്്്ക്ക് പുറത്ത് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട ആശുപത്രി അധികൃതര്‍ക്കെതിരെയും രോഷമുയരുന്നുണ്ട്. അപകടാവസ്ഥയില്‍ രോഗികളെ കൈവിട്ട് അധികൃതര്‍ രക്ഷപ്പെടുകയാണുണ്ടായിരുന്നതെന്ന് ആളുകള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications