മദ്യപാനം തടഞ്ഞ പൊലീസിനെ എംഎല്‍എ അപമാനിച്ചു
മുംബൈ: മദ്യപാനം തടഞ്ഞ പൊലീസുകാരനെ മര്‍ദ്ദിച്ച എംഎല്‍എയ്‌ക്കെതിരെ കേസ്. മുംബൈയിലെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്) എംഎല്‍എ രാം കദമിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
രാത്രി ഒന്നരമണി കഴിഞ്ഞിട്ടും ഒരു പ്രമുഖ ബാറിലിരുന്ന് മദ്യപിച്ച എംഎല്‍എയെ തടഞ്ഞ പൊലീസുകാരനെ ഇയാള്‍ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു. ജൂഹു താര റോഡിലെ പ്രശസ്തമായ ബാറിലാണ് സംഭവം നടന്നത്.
ബാറുകള്‍ക്കും മദ്യശാലകള്‍ക്കും പുലര്‍ച്ചെ 1.30വരെയാണ് പ്രവര്‍ത്തനസമയം. ഇതുകഴിഞ്ഞു ബാറുകള്‍പ്രവര്‍ത്തിക്കുന്നുണ്ടോയെന്നറിയാന്‍ പൊലീസ് പട്രോളിങ് പതിവാണ്. പട്രോളിങ്ങിനിടെയാണ് ബാറിലിരുന്ന് എംഎല്‍എ മദ്യപിക്കുന്നത് പൊലീസ് കണ്ടെത്തിയത്.
എംഎല്‍എ ഒരു വിരുന്നില്‍ പങ്കെടുക്കാനാണത്രേ ഇവിടെയെത്തിയത്. മറ്റുള്ളവരെല്ലാം പോയിട്ടും 2.30മണിവരെ എംഎല്‍എ ഇവിടെ തുടരുകയായിരുന്നു. ബാര്‍ തുറന്നിരിക്കുന്നത് കണ്ട് എത്തിയ പൊലീസുകാര്‍ ഇദ്ദേഹത്തോട് പോകാനും ബാര്‍ മാനേജരോട് പ്രവര്‍ത്തനം മതിയാക്കാനും ആവശ്യപ്പെട്ടു.
ആ സമയത്ത് ഒന്നും പറയാതെ സ്ഥലം വിട്ട എംഎല്‍എ പിന്നീട് സാന്റ ക്രൂസ് പൊലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിലിയുള്ള പൊലീസ് ഓഫീസര്‍മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. സമീപത്തുള്ള ലൈംഗികത്തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചായിരുന്നുവത്രേ അപമാനിക്കല്‍.
എന്നാല്‍ താന്‍ അപമര്യാദയായി ഒന്നും ചെയ്തിട്ടില്ലെന്നാണ് എംഎല്‍എ പറയുന്നത്, തെളിവ് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസുകാരും പറയുന്നു. എന്തായാലും പൊലീസ് എംഎല്‍എയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications