ഡാം: മലയാളപത്രങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക്

തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ മലയാളപത്രങ്ങള്‍ വിതരണം ചെയ്യാന്‍ അനുവദിയ്ക്കുന്നില്ലെന്ന് പത്ര ഏജന്റുമാര്‍ പറയുന്നു. മലയാള പത്രങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് ഇവരുടെ പരാതി.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടക്കുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന ആക്രമണം ചെന്നൈ, കോയമ്പത്തൂര്‍ മുതലായ നഗരപ്രദേശങ്ങളിലേയ്ക്ക് കൂടി വ്യാപിച്ചത് മലയാളികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച കോയമ്പത്തൂരിനടുത്ത് മധുക്കരയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മലയാളികളുടെ കടകള്‍ക്കു നേരെ ബുധനാഴ്ച വ്യാപകമായ ആക്രമണമുണ്ടായിരുന്നു. കോടമ്പാക്കത്ത് മലയാളിയുടെ ഹോട്ടല്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരെയും അക്രമികള്‍ അടിച്ചു. ചെന്നൈയില്‍ മാധ്യമ ഓഫീസുകള്‍ക്ക് നേരെയും ആക്രമണം നടന്നിരുന്നു.












Click it and Unblock the Notifications