നഴ്‌സുമാരുടേത് ഗുരുതര സാമൂഹ്യപ്രശ്‌നം:സുപ്രീംകോടതി

ജോലിഭാരം, സര്‍ട്ടിഫിക്കറ്റ് തടഞ്ഞു വയ്ക്കല്‍ തുടങ്ങി നഴ്‌സുമാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നാണ് സുപ്രീംകോടതിയുടെ നിരീഷണം.
ബോണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നഴ്‌സുമാര്‍ ഉന്നയിക്കുന്ന പരാതികളിലെ വസ്തുതകള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുന്നതു സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.












Click it and Unblock the Notifications