കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധാര്‍ഥ് പാമ്പിന്‍ ഹൃദയം കഴിച്ചു;രക്തം കുടിച്ചു

  • By Lakshmi
Google Oneindia Malayalam News

Sidharth Mallya
ദില്ലി: മദ്യരാജാവ് വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ഥ് മല്യ രാജവെമ്പാലയുടെ ഹൃദയം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്തു. വിയറ്റ്‌നാമില്‍ വച്ചാണ് സദ്ധാര്‍ഥ് മല്യ ഇവ പരീക്ഷിച്ചത്. പ്രാദേശിക ഭക്ഷണങ്ങള്‍ രുചിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സിദ്ധാര്‍ഥിന്റെയീ സാഹസം.

ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ഥ് ഇക്കാര്യം നാലാളെ അറിയിച്ചിരിക്കുന്നത്. തുടിച്ചുകൊണ്ടിരിക്കുന്ന ഒരു രാജവെമ്പാല ഹൃദയം ഞാന്‍ കഴിച്ചു. ഞങ്ങളുടെ മുന്നില്‍ വച്ചാണ് അവര്‍ പാമ്പിനെ കൊന്ന് കീറിമുറിച്ചത്. കൊക്ക കോളയുമായി ചേര്‍ത്ത് അതിന്റെ ര്ക്തവും കുടിച്ചു- എന്നിങ്ങനെയാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

കൊക്ക കോള ചെര്‍ത്ത പാമ്പിന്‍ രക്തം മധുരിക്കുന്നുണ്ടായിരുന്നുവെന്നും പിന്നീട് പാമ്പിറച്ചി കഴിച്ചുവെന്നും സിദ്ധാര്‍ഥ് പറയുന്നു. വലിയകാര്യം ചെയ്തമട്ടിലാണ് സിദ്ധാര്‍ഥ് ഇക്കാര്യം ട്വീറ്റ് ചെയ്തതെങ്കിലും പിന്നീട് വിമര്‍ശനങ്ങളുടെ പൊടുപൂരമായിരുന്നു. വളരെ ചുരുക്കം ചിലര്‍ മാത്രമാണ് ഇതിന്റെ കൂടുതല്‍ വിശേഷങ്ങള്‍ സിദ്ധാര്‍ഥിനോട് ചോദിച്ചത്.

താന്‍ പാമ്പിന്‍ ഹൃദയം രുചിച്ചില്ലെന്നും അത് വെറുതെ വിഴുങ്ങുകയായിരുന്നുവെന്നും സിദ്ധാര്‍ഥ് ഇവര്‍ക്ക് മറുപടി നല്‍കി. വളരെ പ്രാദേശികമായ ഭക്ഷണങ്ങള്‍ പരീക്ഷിക്കാന്‍ തനിക്കിഷ്ടമാണെന്നും മുമ്പ് ദക്ഷിണ കൊറിയയില്‍ വച്ച് നായയിറച്ചി കഴിച്ചിരുന്നുവെന്നും സിദ്ധാര്‍ഥ് പറയുന്നു.

English summary
The latest to join the club is 'Prince of Good Times' Siddharth Mallya who 'for the sake of trying out local cuisine' ate the heart of a Cobra in Vietnam and that too while it was still beating,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X