കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളകം കേസ് ആര്‍ക്കും വേണ്ട

  • By Nisha Bose
Google Oneindia Malayalam News

Krishnakumar
കൊട്ടാരക്കര: ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച വാളകം കേസിന്റെ അന്വേഷണം മരവിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് താത്പര്യമില്ലെന്നാണ് സൂചന.

കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചതോടെ പ്രത്യേക സംഘത്തിന് ഇപ്പോള്‍ കേസില്‍ താത്പര്യമില്ലാതായി തുടങ്ങിയെന്ന് സൂചനയുണ്ട്. സംഘത്തിലെ ഉദ്യോഗസ്ഥരില്‍ ഏറെയും ഇപ്പോള്‍ മറ്റു ചുമതലകള്‍ വഹിച്ചുവരികയാണ്.

ഒരു സിഐ മാത്രമാണ് ഇപ്പോള്‍ കേസന്വേഷിയ്ക്കാനായി രംഗത്തുള്ളത്. ഫലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച വാളകം കേസില്‍ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള സാധ്യത കൊട്ടിയടയ്ക്കപ്പെട്ടിരിയ്ക്കുകയാണ്.

സംപ്തബര്‍ 27ന് രാത്രി 10.30 ഓടെയാണ് വാളകം എംഎല്‍എ കവലയില്‍ അധ്യാപകനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അപകടമാണെന്ന് കരുതിയ ഹൈവെ പോലീസ് കൃഷ്ണകുമാറിനെ ആശുപത്രിയിലെത്തിച്ചു.

കാറില്‍ നിന്ന് നാലു പേര്‍ തന്നെ വലിച്ചെറിയുകയായിരുന്നുവെന്നാണ് കൃഷ്ണകുമാര്‍ ആദ്യം മൊഴി നല്‍കിയത്. അതിക്രൂരമായി ആക്രമിക്കപ്പെട്ടതാണെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്.

ബാലകൃഷ്ണപിള്ളയ്ക്ക് അധ്യാപകനോട് ശത്രുതയുണ്ടായിരുന്നുവെന്നും ആക്രമണത്തിന് പിന്നില്‍ പിള്ളയുടെ കൈകളാണെന്നും പ്രചരിച്ചു. ഇതോടെ വാളകം കേസ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. എന്നാല്‍ അധ്യാപകന്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി തുടങ്ങിയതോടെ അന്വേഷണം കൂടുതല്‍ വിഷമകരമായി. ഇതിനിടെ അധ്യാപകന്റെ മൊഴികളില്‍ പലതും കള്ളമാണെന്ന് തെളിയുകയും ചെയ്തു.

English summary
Though the govt has taken a decision to handover the case to the CBI, it is known that CBI will not take this case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X