രഞ്ജിത്തിന് വിമര്‍ശനവുമായി ഗണേഷ് കുമാര്‍

സിനിമയ്ക്ക് ലഭിയ്ക്കുന്ന അവാര്‍ഡുകള്‍ നിഷേധിച്ച് ചിലര്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണെന്നും ഗണേഷ് പറഞ്ഞു. രഞ്ജിത്തിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും ഈ വാചകത്തിലൂടെ വിമര്‍ശനം രഞ്ജിത്തിനുള്ളതുതന്നെയാണെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു.
അവാര്‍ഡ് സ്വീകരിക്കുമെന്ന് എഴുതി ഒപ്പിട്ട് നല്‍കിത്തന്നാല്‍ മാത്രമേ അത് പ്രഖ്യാപിക്കാന്‍ പാടുള്ളൂവെന്നതാണ് എന്റെ അഭിപ്രായം. അവാര്‍ഡ് നല്‍കുന്നതിനുള്ള ചടങ്ങുകളുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായ ശേഷം വേണ്ടെന്ന് പറയുന്നത് ശരിയല്ല. അക്കാദമി നിശ്ചയിക്കുന്ന പ്രത്യേക ജൂറിയംഗങ്ങളാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. ഇതിനെ നിസ്സാരവത്ക്കരിക്കാന്‍ ആരെയും അനുവദിക്കില്ല- ഗണേഷ് വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൂന്ന് ജില്ലയിലെ ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സംവിധായകന്‍ രഞ്ജിത്ത് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. അക്കാദമിയില്‍ നേരിട്ടെത്തി അവാര്‍ഡ് സ്വീകരിക്കാമെന്നായിരുന്നു രഞ്ജിത്തിന്റെ നിലപാട്.


Click it and Unblock the Notifications