ഇന്ദുവിന്റെ മരണം: സുഭാഷിന് ബ്രെയിന്‍ മാപ്പിങ്

കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചത്. ഇതിനായി മജിസ്‌ട്രേട്ടിന്റെ അനുമതി തേടിയിട്ടുണ്ടെന്ന് അന്വേഷണസംഘം തലവന്‍ ക്രൈംബ്രാഞ്ച് എസ് പി പിഎന്‍ ഉണ്ണിരാജ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസ് അന്വേഷണത്തിന് ഡിജിപി. മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ഇന്ദുവിന്റെ പിതാവ് ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് െ്രെകംബ്രാഞ്ച് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 112 സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ട്. ഇന്ദുവിന്റെ സുഹൃത്ത് സുഭാഷിന്റെയും മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചു. ഇന്ദുവിന്റെ പെന്‍െ്രെഡവും ലാപ്‍ടോപ്പ് പരിശോധനയ്ക്ക് വിധേയമാക്കി, ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഇന്ദുവിന്റേത് മുങ്ങിമരണമാണെന്നും ഇവരുടെ പഠനകാലത്തെ സുഹൃത്തുക്കളായ അനില്‍, അഭിഷേക് എന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയതായി െ്രെകംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.
മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരാന്‍ ശാസ്ത്രീയമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കുമെന്നും കേസ് അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും െ്രെകംബ്രാഞ്ച് വിശദീകരിച്ചു.
ഏപ്രില്‍ 29 നാണ് ഇന്ദുവിന്റെ മൃതദേഹം പെരിയാറില്‍നിന്നു കണ്ടെടുത്തത്. സുഹൃത്ത് സുഭാഷിനൊപ്പം തീവണ്ടിയാത്രയ്ക്കിടെയാണ് ഇന്ദുവിനെ കാണാതായത്.












Click it and Unblock the Notifications