അണക്കെട്ട്: മരണംവരെ നിരാഹാരമെന്ന് ജോസഫ്

എന്നാല്‍ ഉപവാസം പ്രഖ്യാപിക്കാനുള്ള വേദിയല്ല നിയമസഭയിലെ ചര്‍ച്ചയെന്നു സ്പീക്കര്‍ പറഞ്ഞു. ഇതേ തുടര്‍ന്നു ക്ഷമ ചോദിക്കുന്നെന്നു പി.ജെ ജോസഫ് അറിയിക്കുകയും ചെയ്തു. അണക്കെട്ട് സുരക്ഷ ബില്‍ പാസാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ മരണം വരെ നിരാഹാരം കിടക്കുമെന്ന് നേരത്തേയും ജോസഫ് പറഞ്ഞിരുന്നു.
മൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം കേരളനിയമസഭ ഐക്യകണ്‌ഠേന പാസാക്കി. പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും അതുവരെ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications