Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫ് പിണറായിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു

PJ Joseph
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി വ്യാഴാഴ്ച സംഘടിപ്പിച്ച മനുഷ്യമതിലിന് ജലവിഭവമന്ത്രി പിജെ ജോസഫിന്റെ അഭിവാദ്യം. വണ്ടിപ്പെരിയാര്‍ സമരപ്പന്തലിന് മുന്നില്‍ മനുഷ്യമതിലാകാന്‍ നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കുമ്പോഴായിരുന്നു ജോസഫ് സ്ഥലത്തെത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മനുഷ്യമതലില്‍ അണിനിരക്കാനായി ഇവിടെയെത്തിയിരുന്നു. മനുഷ്യമതിലില്‍ പങ്കെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ത്തി നടക്കുന്ന എല്ലാ സമരങ്ങള്‍ക്കും തന്റെ പിന്തുണ ഉണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.

സമരപ്പന്തലില്‍ ഉപവാസം അനുഷ്ഠിക്കുന്ന യുഡിഎഫ് നേതാക്കളെ മന്ത്രി സന്ദര്‍ശിച്ചു. പിന്നീട് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കളുടെ സമീപമെത്തി ആശംസകള്‍ നേര്‍ന്നു.

പിണറായി വിജയനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ജോസഫിനോട് നേതാക്കളും പ്രവര്‍ത്തകരും മനുഷ്യമതിലില്‍ ചേരുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ ആശംസകള്‍, ആശംസകള്‍ എന്നു പറഞ്ഞ് അദ്ദേഹം തിരിച്ചു പോവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+